Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാത്മാ ഗാന്ധിയില്ലാത്ത 2000ത്തിന്റെ നോട്ടും വിതരണത്തിൽ; വ്യാജനല്ലെന്ന് അധികൃതർ

മഹാത്മാ ഗാന്ധിയുടെ ചിത്രം പതിയാത്ത 2000 രൂപയുടെ നോട്ടും വിതരണത്തിൽ

മഹാത്മാ ഗാന്ധിയില്ലാത്ത 2000ത്തിന്റെ നോട്ടും വിതരണത്തിൽ; വ്യാജനല്ലെന്ന് അധികൃതർ
ഷിയാപൂർ , വ്യാഴം, 5 ജനുവരി 2017 (12:10 IST)
മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത 2000 രൂപയുടെ നോട്ടും വിതരണത്തിൽ. മധ്യപ്രദേശിലെ ഷിയാപൂരിലുള്ള എസ് ബി ഐയിൽ നിന്നും ലഭിച്ച നോട്ടുകളിലാണ് ഗാന്ധിയെ അച്ചടിക്കാൻ മറന്നത്. ഈ നോട്ട് ലഭിച്ചതോടെ ഗ്രാമീണർ പരിഭ്രാന്തിയിലാകുകയും ചെയ്തു.
 
വ്യാജ നോട്ടുകളാണെന്ന ധാരണയിൽ ബാങ്ക് ശാഖയിൽ തിരിച്ചുകൊടുത്തപ്പോൾ യഥാർഥ നോട്ടുകളാണ് ഇവയെന്നും അച്ചടിപ്പിശകുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നുമാണ് എസ്ബിഐ അധികൃതർ അറിയിച്ചത്. ആ നോട്ടുകൾ ബാങ്ക് തിരിച്ചെടുക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിപിഐ മന്ത്രിമാരെ വിലയിരുത്തേണ്ടത് എ കെ ബാലനല്ല: മന്ത്രി കെ രാജു