Webdunia - Bharat's app for daily news and videos

Install App

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ പൂട്ടിയിട്ട് 10 ദിവസം പീഡിപ്പിച്ചു - നാലുപേർ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ പൂട്ടിയിട്ട് 10 ദിവസം പീഡിപ്പിച്ചു

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (08:02 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ പൂട്ടിയിട്ട് പത്തുദിവസം തുടർച്ചയായി കൂട്ടമാനഭംഗം ചെയ്തു. ബം​ഗ​ളൂ​രു വൈറ്റ്ഫീൽഡിൽ നടന്ന സം​ഭ​വ​ത്തി​ൽ നാ​ലു പ്ര​തി​ക​ളെ​യും പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സംഘത്തിലെ മൂന്ന് പേർ 22നും 25നും ഇടയിലുള്ള സുഹൃത്തുക്കളാണ്. 55 വയസുകാരനായ നാലാമൻ ലോഡ്ജ് നടത്തിപ്പുകാരനാണ്. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കുറ്റം ചുമത്തിയതായും വൈറ്റ്ഫീൽഡ് ഡിസിപി അബ്ദുൽ അഹദ് വ്യക്തമാക്കി.

വൈ​റ്റ്ഫീ​ൽ‌​ഡി​ൽ ചാ​യ​ക്ക​ട​ന​ട​ത്തു​യാ​ളാ​ണ് പ്ര​ധാ​ന പ്ര​തി. ഇ​യാ​ളും പെ​ൺ​കു​ട്ടി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഒക്ടോബർ 26ന് ഇയാള്‍ പെണ്‍കുട്ടിയെ ലോഡ്‌ജില്‍ എത്തിക്കുകയും മറ്റു പ്രതികളെയും ഒപ്പം കൂട്ടി പീഡനം നടത്തുകയുമായിരുന്നു.   കുട്ടിയെ കാണാനില്ലെന്നു ഒക്ടോബർ 30ന് പിതാവ് പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരം ചുരുളഴിഞ്ഞത്.

സംഭവത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരുകയാണെന്നും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം
Show comments