പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ
Publish Date: Wed, 15 Nov 2017 (12:07 IST)
Updated Date: Wed, 15 Nov 2017 (12:09 IST)
പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛൻ പോലീസ് പിടിയിലായി. മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ള ടി.കെ.കോളനി പൂക്കൂട്ടം പറമ്പിൽ ഫെനിൽ എന്ന മുപ്പത്താറുകാരനാണ് നെയ്യാർഡാമിലെ പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ അമ്മയുമായി അയൽവാസിയായ ഫെനിൽ ഒളിച്ചോടി വിവാഹം കഴിക്കുകയും പോണ്ടി ചേരിയിൽ താമസിക്കുകയും ചെയ്തു. പിന്നീട് കാട്ടാക്കടയിലേക്ക് താമസം മാറ്റി.
ഇവിടെ എത്തിയ ശേഷം ഇരുവരും തമ്മിൽ പിണങ്ങുകയും ചെയ്തു. 2016 മെയ് ഇരുപത്താറാം തീയതി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഫെനിൽ പീഡിപ്പിച്ചു എന്ന്മാതാവ് പരാതി നൽകി. ഇതിനെ തുടർന്നാണ് ഒളിവിലായിരുന്ന ഫെനിലിനെ പോലീസ് അറസ്റ് ചെയ്തത്.