ഭര്‍ത്താവ് 70തോളം പേര്‍ക്ക് കാഴ്‌ചവെച്ചു; മിക്ക പീഡനങ്ങളും നടന്നത് പരസ്യമായി - പരാതിയുമായി യുവതി രംഗത്ത്
ഭര്‍ത്താവ് 70തോളം പേര്‍ക്ക് ഭാര്യയെ കാഴ്‌ചവെച്ചു
പണത്തിനായി ഭര്‍ത്താവ് തന്നെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നുവെന്ന പരാതിയുമായി യുവതി. ഡല്‍ഹി സ്വദേശിയായ യുവതിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
പലരുടെയും കൈയില്‍ നിന്നും പണം വാങ്ങി കഴിഞ്ഞ നാല് വര്‍ഷമായി ഭര്‍ത്താവ് തന്നെ മറ്റുള്ളവര്‍ക്ക് കാഴ്‌ചവയ്‌ക്കുകയാണ്. നാല് വയസുള്ള മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടരുന്നതെന്നും 35 കാരിയായ യുവതി പറഞ്ഞു.
ഭര്‍ത്താവിന്റെ മുന്നില്‍ വച്ച്പോലും പീഡനത്തിന് വിധേയമായി. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായ നിരപധി പേര്‍ക്ക് മുന്നില്‍ വെച്ചും ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.
യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം, യുവതിയുടെയും ഭര്‍ത്താവിന്റെയും പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയാറായിട്ടില്ല.