1,150 കിലോ കഞ്ചാവ് പിടികൂടി പൊലീസ്. മഹാരാഷ്ട്രയിലെ വസിം ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം റിസോഡ് പൊലീസ് സ്റ്റേഷനാണ് 3.45 കോടി വില വരുന്ന ഇത്രയും വലി കഞ്ചാവ് വേട്ട നടത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചാക്കുകളില്‍ കഞ്ചാവ് നിറച്ച് വലിയ ട്രക്കിലാക്കി പോകവെ ഹിങ്കോളി റിസോഡ് റോഡില്‍ വച്ചാണ് പിടികൂടുന്നത്.
സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ആന്ധ്രാപ്രദേശിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും കഞ്ചാവ് കടത്തി വില്‍പ്പന നടത്താനായിരുന്നു ഉദ്ദേശം.