Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുജറാത്തിൽ വാതക ചോർച്ച: ആറ് പേർ മരിച്ചു: 20 പേർ ആശുപത്രിയിൽ

ഗുജറാത്തിൽ വാതക ചോർച്ച: ആറ് പേർ മരിച്ചു: 20 പേർ ആശുപത്രിയിൽ
, വ്യാഴം, 6 ജനുവരി 2022 (09:20 IST)
ഗുജറാത്തിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ മരിച്ചു. സൂറത്തിലെ വിശ്വപ്രേം ഡൈയിങ് ആന്റ് പ്രിന്റിങ് മില്ലിലെ ജീവനക്കാരാണ് മരിച്ചത്. ഇരുപതിലധികം ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
 
സൂറത്തിലെ സച്ചിന്‍ ജിഐഡിസി വ്യവസായ മേഖലയില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. ഇവിടെ പാർക്ക് ചെയ്‌ത ടാങ്കറിൽ നിന്നും വിഷവാതക ചോർച്ച ഉണ്ടായതാണ് അപകടത്തിന് കാരണം.
 
വഡോദരയില്‍ നിന്നാണ് ടാങ്കര്‍ വന്നത്. പ്രദേശത്തെ ഓടയില്‍ ഡ്രൈവര്‍ അനധികൃതമായി രാസമാലിന്യം തള്ളാന്‍ ശ്രമിക്കുകയായിരുന്നു എന്നും ഇതിനിടെ ടാങ്കറിലെ രാസവസ്തുവുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് ദുരന്തത്തിന് കാരണമെന്നും റിപ്പോർട്ടുകൾ പറയുന്നു. അപകടം ഉണ്ടായതിന് പിന്നാലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമിക്രോൺ നിസ്സാരമല്ല: ജാഗ്രതക്കുറവ് വിപത്തിന് കാരണമാകാമെന്ന് കേന്ദ്രം