Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയിന്‍ പശുവിനെ ഇടിച്ചു; ലോക്കോ പൈലറ്റിന് ഗോരക്ഷകരുടെ ക്രൂര മര്‍ദ്ദനം

ഗ്വാളിയോര്‍ അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് ട്രാക്കിലേക്ക് ഓടിക്കയറിയ പശുവിനെ ഇടിച്ചത്.

ട്രെയിന്‍ പശുവിനെ ഇടിച്ചു; ലോക്കോ പൈലറ്റിന് ഗോരക്ഷകരുടെ ക്രൂര മര്‍ദ്ദനം
, ചൊവ്വ, 9 ജൂലൈ 2019 (12:37 IST)
ട്രെയിന്‍ പശുവിനെ ഇടിച്ചതിനെ തുടര്‍ന്ന് ഗോ രക്ഷകര്‍ ലോക്കോ പൈലറ്റിനെ മര്‍ദ്ദിച്ചു. ഗുജറാത്തിലെ മെഹ്‌സാനയിലാണ് സംഭവം. ഗ്വാളിയോര്‍ അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് ട്രാക്കിലേക്ക് ഓടിക്കയറിയ പശുവിനെ ഇടിച്ചത്. അപകടത്തില്‍ പശു ചത്തു. എന്നാൽ‍, ലോക്കോ പൈലറ്റ് മന:പൂര്‍വം പശുവിനെ ഇടിക്കുകയായിരുന്നുവെന്നാരോപിച്ച് യാത്രക്കാരിലെ ഒരു സംഘം ലോക്കോ പൈലറ്റിന് നേരെ തിരിയുകയായിരുന്നു. ലോക്കോ പൈലറ്റ് ജിഎ ഝാല എന്നയാളെയാണ് ഉപദ്രവിച്ചത്.
 
ശനിയാഴ്ച്ച രാവിലെ 11.17നാണ് പടന്‍ ജില്ലയിലെ സിദ്ദ്പൂര്‍ ജംക്ഷനില്‍ നിന്നും പാളത്തിലേക്ക് പൊടുന്നനെ പശു പാഞ്ഞു കയറുന്നത്. സ്റ്റേഷന്‍ മാസ്റ്റര്‍ ചുവപ്പ് സിഗ്‌നല്‍ കാണിച്ച് ലോക്കോ പൈലറ്റിന് അപായ ചിഹ്നം കാണിച്ചെങ്കിലും ട്രെയിന്‍ പെട്ടെന്ന് ബ്രേക്ക് നിര്‍ത്താന്‍ സാധിക്കാതെ പശുവിന് മേല്‍ ഇടിക്കുകയായിരുന്നെന്ന് മെഹ്‌സാന റെയില്‍വെ പൊലീസിലെ എഫ്ഐആര്‍ വ്യക്തമാക്കുന്നു.
 
ലോക്കോ പൈലറ്റായ ജിഎ ഝാല ഉടന്‍ തന്നെ അടുത്തുള്ള റെയില്‍വേ സ്റ്റാഫിനെ ബന്ധപ്പെടുകയും എന്‍ജിനില്‍ നിന്നും മൃതദേഹം മാറ്റുകയും ചെയ്തു. ഇതേസമയം തന്നെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന 30 വയസ്സ് പ്രായം വരുന്ന വ്യക്തി ഝാലയുടെ അടുത്തേക്ക് വരികയും പശുവിനെ കൊലപ്പെടുത്തിയതിന് രൂക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തു.
 
‘നിങ്ങള്‍ക്കെന്താ കണ്ണ് കണ്ടൂടെ….പശു ട്രാക്കില്‍ നില്‍ക്കുന്നത് അറിയില്ലേ’; എന്ന് ചോദിച്ച് ദേഷ്യപ്പെട്ട ഗോരക്ഷക് എന്ന് സ്വയം പരിചയപ്പെടുത്തിയ ഇദ്ദേഹം ഉടനെ ലോക്കോ പൈലറ്റിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അല്‍പ്പസമയത്തിന് ശേഷം 150ഓളം വരുന്ന ഗോരക്ഷക് പ്രവര്‍ത്തകര്‍ കൂടി സ്ഥലത്തേക്ക് വരികയും പ്രശ്‌നം രൂക്ഷമാകുകയും ചെയ്‌തെന്ന് പൊലീസ് എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാർത്ഥികൾ തമ്മിൽ ഉന്തും തള്ളും; ക്ലാസ് മുറിയിലെ ജനലിലൂടെ താഴേക്ക് പതിച്ച് ഒരു കുട്ടിക്ക് ദാരുണാന്ത്യം