Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിശീലനത്തിനിടെ കടുവകളുടെ സംഘം സര്‍ക്കസ് ട്രെയിനറെ ആക്രമിച്ച് കൊലപ്പെടുത്തി

നാലോളം കടുവകളാണ് ഇദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

പരിശീലനത്തിനിടെ കടുവകളുടെ സംഘം സര്‍ക്കസ് ട്രെയിനറെ ആക്രമിച്ച് കൊലപ്പെടുത്തി
, ശനി, 6 ജൂലൈ 2019 (11:27 IST)
സര്‍ക്കസ് പരിശീലിപ്പിക്കുന്നതിനിടെ ദക്ഷിണ ഇറ്റലിയിലെ സർക്കസ് കേന്ദ്രത്തിൽ പരിശീലകനെ കടുവകളുടെ സംഘം കൊന്നതായി റിപ്പോർട്ട്. ഇറ്റലിയില്‍ നിന്നുള്ള മാധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇറ്റലിയിലെ പുഗ്‌ലിയ എന്ന വിനോദ സഞ്ചാര കേന്ദ്രത്തില്‍ എറ്റോർ വെബെർ എന്ന 61കാരനായ സർക്കസ് പരിശീലകനാണ് ലെ ട്രിഗിയാനോ എന്ന സർക്കസ് കേന്ദ്രത്തിൽ കൊല്ലപ്പെട്ടത്.
 
നാലോളം കടുവകളാണ് ഇദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവം അറിഞ്ഞ് അടിയന്തിര സാഹചര്യ സേവന വിഭാഗത്തിൽ നിന്നുള്ളവർ ഇടപെടുമ്പോഴേക്കും മൃതശരീരത്തിന്റെ ഭാഗങ്ങൾ കടിച്ചെടുത്ത കടുവകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ട്. യൂറോപ്പിലെ 20 രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തിൽ 40 രാജ്യങ്ങൾ സർക്കസിൽ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത് ഭാഗികമായെങ്കിലും വിലക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാക്കൾ