Webdunia - Bharat's app for daily news and videos

Install App

ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷമാക്കി സംഘപരിവാറും ബിജെപിയും; നേതൃത്വം നല്‍കി മധ്യമപ്രവര്‍ത്തകര്‍

ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷമാക്കി സംഘപരിവാറും ബിജെപിയും; നേതൃത്വം നല്‍കി മധ്യമപ്രവര്‍ത്തകര്‍

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (12:19 IST)
വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ആഹ്ലാദവുമായി സംഘപരിവാറും ബിജെപിയും. സമൂഹമാധ്യമങ്ങളിലൂടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരും അനുകൂലികളും തീവ്ര ഹിന്ദുത്വ വാദത്തിന്റെ വിമര്‍ശകയായ ലങ്കേഷിന്റെ കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിച്ചത്.

ബിജെപി അനുകൂല മാധ്യമപ്രവര്‍ത്തകരും ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ആഹ്ലാദം പങ്കുവെച്ച് ട്വിറ്ററില്‍ സജീവമായിട്ടുണ്ട്. ചൊവ്വാഴ്‌ച വൈകിട്ട് ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സോഷ്യം മീഡിയകളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.

ഇത് സന്തോഷിക്കേണ്ട നിമിഷമാണെന്നും ഹിന്ദുരാഷ്ട്രം വിജയിക്കട്ടെ എന്നും വ്യക്തമാക്കിയ സംഘപരിവാര്‍ പ്രവര്‍ത്തര്‍ ഗൗരി ലങ്കേഷിനെ മാര്‍ക്‌സിസ്റ്റ് ശൂര്‍പണകയെന്നാണ് വിശേഷിപ്പിച്ചത്. പലരും വളരെ മോശമായ വാക്കുകള്‍ ഉപയോഗിച്ചാണ് കമന്റുകളും പ്രസ്‌താവനകളും നടത്തിയത്.

‘നിങ്ങളുടെ പ്രവൃത്തി നിങ്ങളെ വേട്ടയാടി, ദയാരഹിതമായി കൊല്ലപ്പെട്ടു ’ എന്നാണ് ബിജെപിയേയും സംഘപരിവാറിനെയും എന്നും പുകഴ്‌ത്തുകയും അവര്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സീ മീഡിയയിലെ മാധ്യമപ്രവര്‍ത്തക ജഗരതി ശുക്ല പറഞ്ഞത്. കേരളത്തില്‍ ആര്‍എസ്എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ ഇപ്പോള്‍ വിലപിക്കുന്നവര്‍ എവിടെയായിരുന്നുവെന്നും ഇവര്‍ ചോദിക്കുന്നു.

‘ബ്ലഡി റെവലൂഷനില്‍’ വിശ്വസിക്കുന്നവര്‍ ഇപ്പോള്‍ ദു:ഖിക്കുകയാണെന്നും. അവസാന നിമിഷം നിങ്ങള്‍ക്കെന്താണ് തോന്നുന്നതെന്ന പരിഹാസവും ജഗരതി ശുക്ല നടത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെറൈറ്റി ഫാര്‍മര്‍: പൂച്ചെടികള്‍ കൊണ്ടുള്ള പൂക്കളം നിര്‍മിച്ച് ആലപ്പുഴക്കാരന്‍ സുജിത്

ഓണത്തിന് മുന്നോടിയായി മലപ്പുറത്ത് വാഹന പരിശോധന: പോലീസിനെ ഞെട്ടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അഞ്ച് പേരുടെ പരാതി, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനും സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിനും എഫ്ഐആർ

Onam vs Vamana Jayanthi: ഓണമോ വാമന ജയന്തിയോ?

റെയില്‍വേ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത! എസ്ബിഐയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

അടുത്ത ലേഖനം
Show comments