Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് വെടിയേറ്റുമരിച്ചു; അജ്ഞാതന്‍ 3 തവണ നിറയൊഴിച്ചതായി റിപ്പോര്‍ട്ട്

Gauri Lankesh
ബംഗലൂരു , ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (21:35 IST)
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് വെടിയേറ്റുമരിച്ചു. ബംഗളൂരുവിലെ വീട്ടിലാണ് ഗൌരി വെടിയേറ്റ് മരിച്ചത്. ലങ്കേഷ് പത്രിക എന്ന മാഗസിന്‍റെ എഡിറ്ററാണ് ഗൌരി ലങ്കേഷ്.
 
ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള ഗൌരിയുടെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 7.45ന് ശേഷം ഗൌരിയുടെ വീടിന്‍റെ വാതിലില്‍ അജ്ഞാതനായ ഒരാള്‍ മുട്ടിവിളിക്കുകയും വാതില്‍ തുറന്ന ഗൌരിയുടെ നെഞ്ചിലേക്ക് നിറയൊഴിക്കുകയയിരുന്നു എന്നുമാണ് വിവരം. മൂന്ന് തവണ നിറയൊഴിച്ചതായാണ് റിപ്പോര്‍ട്ട്. 
 
ഞെട്ടിക്കുന്ന സംഭവമാണിതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതികരിച്ചു. ഗൌരി ലങ്കേഷിന് പല ഭാഗങ്ങളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു.
 
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ പി ലങ്കേഷിന്‍റെ മകളാണ് ഗൌരി ലങ്കേഷ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തിരന്‍ ലോകം നശിപ്പിക്കുമോ? യുദ്ധഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ്!