Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോ​ട്ട് നി​രോ​ധ​നത്തിലൂടെ രാ​ജ്യം ഇ​രു​ട്ടി​ലായി; നടന്നത് ഏറ്റവും വ​ലി​യ അ​ഴി​മ​തി: മമത

നോ​ട്ട് നി​രോ​ധ​നത്തിലൂടെ രാ​ജ്യം ഇ​രു​ട്ടി​ലായി; നടന്നത് ഏറ്റവും വ​ലി​യ അ​ഴി​മ​തി: മമത

mamata banerjee
കൊല്‍ക്കത്ത , ചൊവ്വ, 7 നവം‌ബര്‍ 2017 (20:10 IST)
നോട്ട് നിരോധനം ഇന്ത്യൻ ‌സമ്പദ് വ്യവസ്ഥയുടെ നിർണായക ചുവടാണെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.

രാ​ജ്യം​ക​ണ്ട ഏറ്റവും വ​ലി​യ അ​ഴി​മ​തി​യാണ് നോ​ട്ട് നി​രോ​ധ​നം. അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ ഇ​ത് തെ​ളി​യി​ക്കാ​ൻ ക​ഴി​യും. പ്രാ​യോ​ഗി​ക​ത​യി​ൽ നോ​ട്ട് നി​രോ​ധ​നം വ​ട്ട​പൂ​ജ്യ​മാ​യി​രു​ന്നു. നോ​ട്ട് നി​രോ​ധ​നം ക​ള്ള​പ്പ​ണ​ത്തി​നെ​തി​രാ​യ യു​ദ്ധ​മാ​യി​രു​ന്നി​ല്ല ഈ നീക്കമെന്നും മമത ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

അ​ധി​കാ​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യു​ടെ സ്ഥാ​പി​ത താ​ത്‌​പ​ര്യ​ങ്ങ​ൾ​ക്കാ​യി ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​യി​രു​ന്നു നോട്ട് നിരോധനം എന്നത്. കൈവശമുള്ള കള്ളപ്പണം നിയമപരമായി വെളുപ്പിക്കാന്‍ ചിലര്‍ക്ക് സാധിച്ചു. ഈ സമയം
രാ​ജ്യം വ​ലി​യ ഇ​രു​ട്ടി​ല​ക​പ്പെ​ട്ടെ​ന്നും മ​മ​ത കൂട്ടിച്ചേര്‍ത്തു.

നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്ത് കുറ്റവാളികള്‍ പണമില്ലാതെ നെട്ടോട്ടമോടിയെന്നാണ് ജയ്‌റ്റ്‌ലി ഇന്ന് വ്യക്തമാക്കിയത്. നിലവിലെ അവസ്ഥ മാറ്റുന്നതിന് കറന്‍‌സി അസാധുവാക്കല്‍ സഹായിച്ചു. വരാന്‍ പോകുന്ന തലമുറയ്ക്ക് സത്യസന്ധവും നീതിപൂര്‍വവുമായി ജീവിക്കുന്നതിന് നോട്ട് നിരോധനം ഗുണം ചെയ്യും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക ദിനമാണ് നവംബര്‍ എട്ട് എന്നും വാർത്താസമ്മേളനത്തിൽ ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമല്‍‌ഹാസന്‍ ഇപ്പോള്‍ പയറ്റുന്നത് ഒരു തന്ത്രം, പിന്നെയാണ് രാഷ്‌ട്രീയം!