11കാരി മരിച്ച സംഭവത്തില്‍ സഹോദരിയായ 16കാരിയും കാമുകനും അറസ്റ്റിലായി. റായ്പൂരിലാണ് സംഭവം. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയം നോക്കി കാമുകനുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന സഹോദരിയെകണ്ട് ഇളയ സഹോദരി ബഹളമുണ്ടാക്കിയതുകൊണ്ടാണ് ഇരുവരും ചേര്‍ന്ന് 11കാരിയെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
ഫോണിനെ ചൊല്ലിയാണ് സഹോദരിയെ താന്‍ കൊലപ്പെടുത്തിയതെന്നാണ് ആദ്യം പതിനാറുകാരി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഫോണ്‍ പരിശോധിച്ചപ്പോള്‍ അന്നത്തെ കോള്‍ ലിസ്റ്റ് ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. പിന്നീട് സൈബര്‍ സെല്ലുമായി നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്.