അന്തരിച്ച ഗോവൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ മനോഹർ പരീക്കറുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് പനാജിയിൽ നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
ഡല്‍ഹിയില്‍ പ്രത്യേക അനുശോചന യോഗം ചേർന്നതിന് ശേഷം പ്രാധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്രമന്ത്രിമാരും ഗോവയിലെത്തും. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു മനോഹർ പരീക്കർ.
രാജ്യമെങ്ങും ദുഖാചരണത്തിന് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് 2018 ഫെബ്രുവരി മുതല്‍ പരീക്ക ചികിത്സയിലായിരുന്നു.
മകന്റെ ഗോവയിലുള്ള വസതിയില്‍ ഞായറാഴ്ച രാത്രി 6.40 ഓടെ ആയിരുന്നു അന്ത്യം. മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്നു.