മാല്‍ഗുഡിയുടെ പുത്രന് ഗൂഗിളിന്റെ പിറന്നാള്‍ സമ്മാനം. വിഖ്യാത എഴുത്തുകാരന്‍ ആര്‍ കെ നാരായണനെ അദ്ദേഹത്തിന്‍െറ 108ാം ജന്‍മദിനത്തില്‍ ഡൂഡിലാക്കിയാണ് ഗൂഗിള്‍ പിറന്നാള്‍ സമ്മാനം നല്‍കിയത്‍. 'മാല്‍ഗുഡി ദിനങ്ങള്‍' എന്ന പുസ്തകം കയ്യില്‍ പിടിച്ച് മുഖം മറച്ചിരിക്കുന്നയാളുടെ ചിത്രമാണ് ഗൂഗിള്‍ ഹോംപേജില്‍ കാണിച്ചിരിക്കുന്നത്.
'ഈ ഡൂഡിലിലെ പുസ്തകത്തിന്റെ പിറകിലുള്ളത് ആരാണ്? മാല്‍ഗുഡിയുടെ പുത്രന്‍ ആര്‍ കെ നാരായണ്‍ ആണത്. ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ മുന്നില്‍ നടക്കുന്നയാളാണ് അദ്ദേഹം. മാല്‍ഗുഡി എന്ന ഗ്രാമത്തെപ്പറ്റിയായിരുന്നു അദ്ദേഹം കഥകള്‍ എഴുതിയത്. ആര്‍ കെ നാരായണന് ജന്‍മദിനാശംസകള്‍' എന്നാണ് ഗൂഗിളിന്റെ ഡൂഡില്‍ പേജിലെ സന്ദേശം.
രാസിപുരം കൃഷ്ണസ്വാമി അയ്യര്‍ നാരായണസ്വാമി എന്ന ആര്‍ കെ നാരായണ്‍ 1906ല്‍ ചെന്നൈയിലാണ് ജനിച്ചത്. മുല്‍ക്ക് രാജ് ആനന്ദിനും രാജാ റാവുവിനും ഒപ്പം ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രധാനിയാണ് ആര്‍ കെ നാരായണ്‍. സ്വാമി ആന്‍ഡ് ഫ്രണ്ട്സ്, ദ ബാച്ചിലര്‍ ഓഫ് ആര്‍ട്സ്, ദ ഇംഗ്ലീഷ് ടീച്ചര്‍ എന്നിവയാണ് അദ്ദേഹത്തിന്‍െറ പ്രധാനപ്പെട്ട മറ്റ് കൃതികള്‍.