Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂട്ടശിശുമരണം: മാതാപിതാക്കളെ പരിഹസിച്ച് യോഗി - ഈമാസം മാത്രം 290 കുഞ്ഞുങ്ങൾ മരിച്ചെന്ന് പ്രിന്‍‌സിപ്പലിന്റെ വെളിപ്പെടുത്തല്‍

കൂട്ടശിശുമരണം: മാതാപിതാക്കളെ പരിഹസിച്ച് യോഗി - ഈമാസം മാത്രം 290 കുഞ്ഞുങ്ങൾ മരിച്ചെന്ന് വെളിപ്പെടുത്തല്‍

കൂട്ടശിശുമരണം: മാതാപിതാക്കളെ പരിഹസിച്ച് യോഗി - ഈമാസം മാത്രം 290 കുഞ്ഞുങ്ങൾ മരിച്ചെന്ന് പ്രിന്‍‌സിപ്പലിന്റെ  വെളിപ്പെടുത്തല്‍
ഗോരഖ്പൂർ , ബുധന്‍, 30 ഓഗസ്റ്റ് 2017 (18:29 IST)
ഉത്തർപ്രദേശിലെ ഗോരഖ്പുർ ബാബ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളജ് ആശുപത്രിയിൽ ഈമാസം മാത്രം 290 കുട്ടികള്‍ മരിച്ചെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ സിംഗ്.

ഓഗസ്റ്റ് ഒന്ന് മുതൽ 28വരെ 290 കുട്ടികൾ മരിച്ചു. ഇതിൽ ഏകദേശം 77 കുട്ടികൾ മസ്തിഷ്ക ജ്വരത്തെ തുടർന്നാണ് മരിച്ചത്. ഈ വർഷം ഇതുവരെ 1,250 മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും സിംഗ് വ്യക്തമാക്കി. കഴിഞ്ഞ 48 മണിക്കൂറിനിടെ ഗോരഖ്പുർ ബിആർഡി ആശുപത്രിയിൽ 42 കുട്ടികളാണ് മരിച്ചത്. ഇതിൽ ഏഴ് പേർ മസ്തിഷ്ക ജ്വരത്തെ തുടർന്നാണ് മരിച്ചത്.

അതേസമയം, മരിച്ച കുട്ടികളുടെ മാതാപിതാക്കളെ പരിഹസിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. രണ്ട് വയസ് തികയുമ്പോള്‍ തന്നെ മാതാപിതാക്കൾ കുട്ടികളുടെ ഉത്തരവാദിത്വം സർക്കാരിന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിൽ സർക്കാരിനു ഉത്തരവാദിത്വമുണ്ടെങ്കിലും മാതാപിതാക്കൾ അവരുടെ ഉത്തരവാദിത്വത്തിൽനിന്നു ഒഴിഞ്ഞുമാറുകയാണെന്നും യോഗി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുനിയുടെ മാഡം രക്ഷപ്പെടും; കാവ്യയിലേക്ക് അന്വേഷണം എത്തില്ല - വെളിപ്പെടുത്തലിനേക്കുറിച്ച് അറിയില്ലെന്ന് എസ്‌പി