ഗോരഖ്പുര്‍ ദുരന്തം: ഡോ. കഫീല്‍ ഖാന് ജാമ്യം - പുറത്തിറങ്ങുന്നത് എട്ടുമാസത്തെ ജയില്‍വാസത്തിന് ശേഷം
ഗോരഖ്പുര്‍ ദുരന്തം: ഡോ. കഫീല്‍ ഖാന് ജാമ്യം - പുറത്തിറങ്ങുന്നത് എട്ടുമാസത്തെ ജയില്‍വാസത്തിന് ശേഷം
ഗോരഖ്പുർ ശിശുമരണക്കേസിൽ കുറ്റക്കാരനെന്ന് മുദ്രകുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജയിലിലടച്ച ഡോ കഫീൽഖാന് ജാമ്യം. അലഹാബാദ് ഹൈക്കോടതിയാണ് എട്ടുമാസത്തിനു ശേഷം അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇദ്ദേഹം ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുകയായിരുന്നു കഫീൽഖാന്‍. കേസില്‍ മൂന്നാംപ്രതിയായാണ് അദ്ദേഹം.
ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവത്തെതുടര്‍ന്ന് 70 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന് മുദ്രകുത്തിയാണ് കഫീല്‍ ഖാനെ അധികൃതർ ജയിലിൽ അടച്ചത്.
ആശുപത്രിയിലെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘമാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്.
ബിആർഡി ആശുപത്രിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തന്റെ സ്വകാര്യ ക്ലിനിക്കിലേക്കു കടത്തിയെന്നും ദുരന്തത്തില്‍ ഡോക്‍ടര്‍ ഹീറോ ആകാന്‍ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി.
കഫീല്‍ ഖാന് ജയിലില്‍ അടച്ചതിനെതിരെ എതിര്‍പ്പ് ശക്തമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെയും ഡോക്‍ടറുടെ നീതിക്കായും മുറവിളി ശക്തമായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം താന്‍ നിരപരാധിയാണെന്ന് കാണിച്ച് കഫീല്‍ ഖാന്‍ എഴുതിയ കത്തും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.