പൗരത്വ നിയമഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്ഥലവും തിയ്യതിയും ഏതെന്ന് രാഹുലിന് തന്നെ തീരുമാനിക്കാമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി രാഹുലിന് മറുപടി നൽകുമെന്നും അമിത് ഷാ കർണാടകത്തിൽ പറഞ്ഞു.
ഞാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നുന്നു. പൗരത്വഭേദഗതി നിയമം മുഴുവനും വായിച്ചതിന് ശേഷം ഇന്ത്യൻ മുസ്ലീങ്ങളുടെ പൗരത്വം കവർന്നെടുക്കുന്ന എന്തെങ്കിലും കാണുകയാണെങ്കിൽ പ്രഹ്ലാദ് ജോഷി ചർച്ച ചെയ്യാൻ തയ്യാറാണ് അമിത് ഷാ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ ദളിത് വിരുദ്ധരാണ്. ജെ എൻ യുവിൽ മുഴങ്ങിയവ രാജ്യദ്രോഹമുദ്രാവാക്യങ്ങളും ഈ മുദ്രാവാക്യങ്ങൾ എവിടെയും അനുവദിക്കില്ലെന്നും കോൺഗ്രസ്സും രാഹുൽ ഗാന്ധിയും മുസ്ലീങ്ങൾക്കിടയിൽ ആശയകുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും അമിത് ഷാ ആരോപിച്ചു.