Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു

കൊവിഡ് 19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു

അഭിറാം മനോഹർ

, ശനി, 14 മാര്‍ച്ച് 2020 (16:04 IST)
കൊവിഡ് 19 ബാധയെ ദേശീയ ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.രാജ്യത്ത് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിക്കുകയും വൈറസ് ബാധിക്കുന്നവരുടെ എണ്ണം ദിവസംപ്രതികൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാരുകളുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ ലഭിക്കും.
 
രാജ്യത്ത് ഇതുവരെ രണ്ട്പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.കല്‍ബുര്‍ഗി സ്വദേശിയായ 76കാരനാണ് രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിച്ച് മരിച്ചത്.പിന്നാലെ ഡൽഹി സ്വദേശിയായ 69കാരിയും മരിച്ചു. നിലവിൽ 83ലേറെ ആളുകൾക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 66 പേര്‍ ഇന്ത്യന്‍ സ്വദേശികളും മറ്റുള്ളവര്‍ വിദേശികളുമാണ്.കൊവിഡ് ബാധയെ തുടർന്ന് രാജ്യം നിരീക്ഷണം ശക്തമാക്കി.വിമാനത്താവളങ്ങളില്‍ മാത്രം ഇതുവരെ 11,71,061 പേരെ പരിശോധനക്ക് വിധേയമാക്കിയതായാണ് കണക്കുകൾ.കേരളത്തിലാണ് ഏറ്റവുമധികം കൊറൊണകേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ; കണ്ണൂരിലെ രോഗിക്കൊപ്പം യാത്ര ചെയ്തവരിൽ 5 കാസർകോട്ടുകാരും