Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈന്യത്തിൽ വനിതകൾക്ക് സ്ഥിരംകമ്മീഷൻ പദവി നൽകണമെന്ന് സുപ്രീം കോടതി

സൈന്യത്തിൽ വനിതകൾക്ക് സ്ഥിരംകമ്മീഷൻ പദവി നൽകണമെന്ന് സുപ്രീം കോടതി

അഭിറാം മനോഹർ

, തിങ്കള്‍, 17 ഫെബ്രുവരി 2020 (12:58 IST)
സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നൽകണമെന്ന് സുപ്രീം കോടതിയുടെ നിർണായക വിധി. നാവികസേനയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മീഷന്‍ പദവികള്‍ നല്‍കാന്‍ 2010-ല്‍ ഡല്‍ഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ സ്ത്രീകളുടെ ശാരീരിക സവിശേഷതകൾ ചൂണ്ടികാണിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയം സുപ്രീം കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഈ ഹർജിയിൻ മേലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
 
ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്,അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിരോധമന്ത്രാലയത്തിന്റെ ഹർജി പരിശോധിച്ചത്.സ്ത്രീകളുട ശാരീരിക സവിശേഷതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ എതിര്‍പ്പിനെ നിരസിച്ച കോടതി സർക്കാരിന്റെ മനസ്ഥിതിയിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം സൈന്യത്തിലെ സ്ത്രീകളുടെ നേട്ടങ്ങളെയും കഴിവുകളെയും സംശയിക്കുന്നത് തുല്യമാണെന്നും ഇത് അവരെയും ഒപ്പം തന്നെ സൈന്യത്തെ തന്നെയും അപമാനിക്കലുമാണെന്നും രൂക്ഷ ഭാഷയിലാണ് സുപ്രീം കോടതി പ്രതികരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ട്രെയിനിൽ ഒരു സീറ്റ് നിത്യപൂജയ്ക്കായ് റിസർവ്ഡ്, സംഭവം വിവദം