Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ ബാധിച്ച് യാത്രക്കാരൻ ട്രെയിനിൽ മരിച്ചുവീണു, പരിഭ്രാന്തരായി ആളുകൾ, ഒടുവിൽ പരേതന് ശിക്ഷ വിധിച്ച് കോടതി

കൊറോണ ബാധിച്ച് യാത്രക്കാരൻ ട്രെയിനിൽ മരിച്ചുവീണു, പരിഭ്രാന്തരായി ആളുകൾ, ഒടുവിൽ പരേതന് ശിക്ഷ വിധിച്ച് കോടതി
, ബുധന്‍, 12 ഫെബ്രുവരി 2020 (17:50 IST)
മോസ്കോ: കോറോണ ബാധിച്ച് ട്രെയിനിൽ മരിച്ചു വീഴുന്നതായി അഭിനയിച്ച ആൾക്ക് ശിക്ഷ വിധിച്ച് കോടതി. സംഭവം കണ്ട് പരിഭ്രാന്തരായ ഓടിയ യാത്രക്കാർ പരിക്കേറ്റ സംഭവത്തിൽ. വ്ലോഗർക്ക് 5 വർഷം തടവാണ് കോടതി വിധിച്ചിരിയ്ക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്.
 
യാത്രക്കിടെ മാസ്ക് ധരിച്ച ഒരാൾ പിടഞ്ഞു വീഴുകയായിരുന്നു. ഇത് കണ്ട് പേടിച്ച് യാത്രക്കാർ നിലത്തുകിടക്കുന്ന ആളുടെ അടുത്തേയ്ക്ക് ചെല്ലുന്നുണ്ട് എന്നാൽ കൂട്ടത്തിൽ ചിലർ കൊറോണ വൈറസ് എന്ന് വിളിച്ചു പറഞ്ഞതോടെ ആളുകൾ ആകെ പരിഭ്രാന്തരായി.
 
ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയപ്പോൾ ആളുകൾ ഇറങ്ങിയോടി. തിക്കിലും നിരക്കിലും പെട്ട് നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് വീഡിയോ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു വ്ലോഗറുടെ ലക്ഷ്യം. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയതോടെ വ്ലോഗർക്ക് പിടിവീണു. ഇതോടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.   
 
ബോധപൂർവം ആളുകളിൽ പരിഭ്രാന്തി ഉണ്ടാക്കിയതിനാണ് ഇയാൾക്ക് 5 വർഷം കോടതി ശിക്ഷ വിധിച്ചത്. വീഡിയോ ചിത്രീകരിച്ചത് ഇത്രയും വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്ന് തന്റെ കക്ഷി കരുതിയിരുന്നില്ല എന്നും മാസ്ക് ധരിയ്ക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധവത്കരണം നൽകുകകൂടി ഉദ്ദേശിച്ചായിരു ഇത്തരം ഒരു നടപടി എന്ന് വ്ലോഗറുടെ അഭിഭാഷകൻ വാദിച്ചു എങ്കിലും കോടതി ഇത് അംഗീകരിയ്ക്കാൻ തയ്യാറായില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയം നിറയുന്ന വാലന്റൈൻസ് വീക്ക്; ഇന്ന് ആലിംഗന ദിനം