Webdunia - Bharat's app for daily news and videos

Install App

താലി കെട്ടിയതിന് പിന്നാലെ കതിര്‍മണ്ഡപത്തില്‍ വരന്‍ കുഴഞ്ഞു വീണുമരിച്ചു!

താലി കെട്ടിയതിന് പിന്നാലെ കതിര്‍മണ്ഡപത്തില്‍ വരന്‍ കുഴഞ്ഞു വീണുമരിച്ചു!

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (17:30 IST)
താലി കെട്ടിയതിന് പിന്നാലെ കതിര്‍മണ്ഡപത്തില്‍ വരന്‍ കുഴഞ്ഞു വീണുമരിച്ചു. പഞ്ചാബിലെ മോഗാ പട്ടണത്തിലുള്ള ഫിറോ സ്പ്പൂര്‍ പാലസിലാണ് സംഭവം. പര്‍വാന നഗര്‍ സ്വദേശിയായ സൗരഭ് ഖേഡയാണ് (28) മരിച്ചത്. സൗരഭ് ഖേഡയുടെ അയല്‍ക്കാരിയായ പ്രീത് ആയിരുന്നു വധു.  

വിവാഹ മുഹൂര്‍ത്തമായ കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആഘോഷ പൂര്‍വ്വമായി നടന്ന വിവാഹത്തില്‍ താലികെട്ടിന് ശേഷം പ്രീത് സൗരഭിന് വരണമാല്യം ചാര്‍ത്തി. തുടര്‍ന്ന് പ്രതീതിന്റെ കഴുത്തില്‍ മാല ഇടുന്നതിനിടെ സൗരഭ് കുഴഞ്ഞു വീഴുകയായിരുന്നു.

നിലത്തുവീണ് പിടഞ്ഞ സൗരഭിന് ബന്ധുക്കള്‍ വെള്ളം നല്‍കിയെങ്കിലും അദ്ദേഹത്തിന് കുടിക്കാന്‍ സാധിച്ചില്ല. ശ്വാസതടസം മൂലം പിടയുന്ന സൗരഭിനെ കണ്ട സുഹൃത്തുക്കളും ഭയന്നു. ഇതിനിടെ പ്രീത് ബോധരഹിതയായി. രണ്ടു പേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൗരഭിനെ രക്ഷിക്കാനായില്ല.

ഹൃദയസ്തംഭനമാണ് സൗരഭിന്റെ മരണകാരണമെന്ന് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം, ആഘാതത്തില്‍ നിന്നും പ്രീത് മുക്തയായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തി; കുറുമണ്ണ വാര്‍ഡില്‍ ജീവനും കൊണ്ട് വീടുവിട്ടോടി നാട്ടുകാര്‍

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ കേന്ദ്രം

അടുത്ത ലേഖനം
Show comments