‘ചേട്ടത്തി കൊള്ളാം’; നവവധു സാഗരികയ്‌ക്കൊപ്പം ചുവടുവെച്ച് നെഹ്‌റാജിയും യുവരാജും; വീഡിയോ കാണാം
നവവധു സാഗരികയ്‌ക്കൊപ്പം ചുവടുവെച്ച് നെഹ്‌റാജിയും യുവരാജും; ഒടുവില്‍ താരങ്ങളെ പിന്നിലാക്കി നവവധുവിന്റെ കിടിലന്‍ പ്രകടനം
മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ഖാനും ബോളിവുഡ് താരം സാഗരിക ഗാട്ട്‌ഖെയം തമ്മില്‍ വിവാഹിതരായ വിവരം നവമാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സഹീര്‍ സാഗരിക വിവാഹത്തിലെ റിസപ്ഷനില്‍ നിന്നുമുള്ള വീഡിയോയാണ് സോഷ്യല്‍ വൈറലായിരിക്കുന്നത്. നാളുകള്‍ക്ക് മുമ്പ് വിരമിച്ച പേസര്‍ ആശിഷ് നെഹ്‌റയും യുവരാജ് സിംഗുമാണ് വീഡിയോയിലെ താരങ്ങള്‍. എന്നാല്‍ വീഡിയോയിലെ യഥാര്‍ത്ഥ താരം സാഗരികയാണ്.