Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജി എസ് ടി ഒഴിവാക്കിയാലും സാനിറ്ററി നാപ്കിനുകള്‍ക്ക് വില കുറയുക രണ്ട് രൂപയില്‍ താഴെ

ജി എസ് ടി ഒഴിവാക്കിയാലും സാനിറ്ററി നാപ്കിനുകള്‍ക്ക് വില കുറയുക രണ്ട് രൂപയില്‍ താഴെ

ജി എസ് ടി ഒഴിവാക്കിയാലും സാനിറ്ററി നാപ്കിനുകള്‍ക്ക് വില കുറയുക രണ്ട് രൂപയില്‍ താഴെ
, വെള്ളി, 27 ജൂലൈ 2018 (14:21 IST)
സാനിറ്ററി നാപ്കിനെ ചരക്കുസേവന നികുതിയിൽ‍(ജിഎസ്ടി) നിന്ന് ഒഴിവാക്കാന്‍ മുമ്പ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജിഎസ്ടി  ഒഴിവാക്കിയാലും സാനിറ്ററി നാപ്കിനുകളുടെ വിലയില്‍ പ്രകടമായ കുറവ് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. സാനിറ്ററി നാപ്കിനുകള്‍ക്ക് ഉണ്ടായിരുന്ന 12 ശതമാനം നികുതി ഒഴിവാക്കിയെങ്കിലും ഒന്നര ശതമാനം മാത്രം വിലക്കുറവാണ് ഇതുവഴി ലഭ്യമാവുക.
 
നേരത്തെ പല ഉത്പന്നങ്ങളുടെയും ജി എസ് ടി കുറച്ചുവെങ്കിലും ഉത്‌പാദകർ വില കൂട്ടിയതുകൊണ്ട് ഉപഭോക്താക്കൾക്ക് നേട്ടമുണ്ടായില്ല. നാപ്കിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുക എന്നത് ഇതിലൂടെ വ്യക്തമാവുകയാണ്. നാപ്‌കിനുകൾക്ക് വില 1 .20 രൂപ മുതൽ 1 .50 രൂപ വരെ കുറയാനേ സാധ്യതയുള്ളൂ എന്നാണ് കമ്പനികൾ പറയുന്നത്. 100 വില ഉള്ള നാപ്കിൻ പായ്ക്കിന് 12 രൂപ കുറയുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് കമ്പനികൾ പറയുന്നത്.
 
4500 കോടി രൂപയുടെ വിറ്റുവരവാണ് ഇന്ത്യയിലെ സാനിറ്ററി നാപ്കിൻ വിപണിയിൽ ഉള്ളതെന്നാണ് കണക്ക്. ജിഎസ്ടി പരിധിയില്‍ നിന്ന് സാനിറ്ററി നാപ്കിനുകളെ ഒഴിവാക്കിയപ്പോള്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റും ഒഴിവായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനം പിന്‍വലിച്ച് ഖത്തര്‍