GST Revision: രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം,ജിഎസ്ടി ഇനി 2 സ്ലാബുകളിൽ, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും

പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതലാകും പ്രാബല്യത്തില്‍ വരിക. പുതിയ പരിഷ്‌കാരപ്രകാരം നിരവധി നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും.

അഭിറാം മനോഹർ
വ്യാഴം, 4 സെപ്‌റ്റംബര്‍ 2025 (09:13 IST)
രാജ്യത്ത് ജിഎസ്ടി നിരക്കുകള്‍ 2 സ്ലാബുകളിലായി ചുരുക്കാന്‍ ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനം. 5%, 18% എന്നിങ്ങനെ 2 പ്രധാന നിരക്കുകളാകും ഇനിയുണ്ടാവുക. സാധാരണ ജനങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ മാറ്റങ്ങളെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതലാകും പ്രാബല്യത്തില്‍ വരിക. പുതിയ പരിഷ്‌കാരപ്രകാരം നിരവധി നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും.
 
 ടൂത്ത് പേസ്റ്റ്, സോപ്പ്, ബ്രഷ്, ഹെയര്‍ ഓയില്‍ എന്നിങ്ങനെയുള്ളവ ഇനി 5% ജിഎസ്ടി സ്ലാബിലാകും ഉള്‍പ്പെടുക. 2,500 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും ജിഎസ്ടി 5 ശതമാനമായി കുറയും. ചപ്പാത്തി, വെണ്ണ, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവയെ ജിഎസ്ടി പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ടിവി, സിമെന്റ്, മാര്‍ബിള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, 350 സിസിയില്‍ താഴെയുള്ള ചെറിയ കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുടെ നികുതി 28ല്‍ നിന്നും 18 ശതമാനമായി കുറയും. ആഡംബര്‍ കാറുകള്‍, സ്വകാര്യ വിമാനങ്ങള്‍, വലിയ കാറുകള്‍,ഇടത്തരം കാറുകള്‍ എന്നിവയ്ക്ക് 40 % ജിഎസ്ടി ചുമത്തും.
 
അതേസമയം വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെ ജിഎസ്ടിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കി. പാന്‍ മസാല,സിഗരറ്റ് എന്നിവയുടെ വില കൂടും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

എ ഐ മസ്കിനെ സമ്പന്നനാക്കുമായിരിക്കും, ദശലക്ഷം പേർക്കെങ്കിലും തൊഴിൽ ഇല്ലാതെയാകും മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ് ഫാദർ

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിര്‍ബന്ധം, സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

അടുത്ത ലേഖനം
Show comments