Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപിയുടെ ജനസമ്മിതി വര്‍ദ്ധിച്ചു: അമിത് ഷാ

ബിജെപിയുടെ ജനസമ്മിതി വര്‍ദ്ധിച്ചു: അമിത് ഷാ

ബിജെപിയുടെ ജനസമ്മിതി വര്‍ദ്ധിച്ചു: അമിത് ഷാ
ന്യൂഡല്‍ഹി , തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (19:21 IST)
കുടുംബവാഴ്ചയേയും വര്‍ഗീയ ധ്രുവീകരണത്തേയും മറികടന്ന വികസനത്തിന്റെ വിജയമാണ് തങ്ങള്‍ നേടിയതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ദ്ധനവുണ്ടായി. ഇത് പാര്‍ട്ടിയുടെ ജനസമ്മിതി വര്‍ദ്ധിച്ചുവെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പ്രിതികരിച്ചു.

നമ്മള്‍ ഒരിക്കല്‍കൂടി വിജയം ആഘോഷിക്കുകയാണ്. ഗുജറാത്തിലേയും ഹിമാചല്‍ പ്രദേശിലേയും ജനങ്ങള്‍ക്ക് ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി അര്‍പ്പിക്കുന്നു. കേന്ദ്ര നയങ്ങളെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്നതു കൂടിയാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നതെന്നും അമിത് ഷാ പറഞ്ഞു.

മോദി ഉയര്‍ത്തുന്ന വികസനരാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് ഗുജറാത്ത്- ഹിമാചല്‍ പ്രദേശ് വിജയങ്ങള്‍ കാണിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയില്ല, ജനവിധി അംഗീകരിക്കുന്നു: രാഹുല്‍