ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഗുജറാത്ത് അഞ്ചംഗ സമിതിയെ നിയോഗിച്ചു. ബില്‍ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനാണ് സമിതിയെ നിയോഗിച്ചത്. 45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. തുല്യാവകാശം എല്ലാവര്‍ക്കും ഉറപ്പുവരുത്താന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.
അതേസമയം പട്ടികവര്‍ഗ്ഗ വിഭാഗത്തെ ഏക സിവില്‍ കോഡിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും. ഇത് സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക. ഈയടുത്ത് ഉത്തരാഖണ്ഡ് ഏക സിവില്‍ കോഡ് നടപ്പാക്കിയിരുന്നു. രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് നടപ്പാക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, അനന്തരാവകാശം എന്നിവയ്ക്ക് എല്ലാ മതങ്ങളിലും ഏകീകൃത നിയമങ്ങള്‍ നടപ്പാക്കുകയാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.