സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗത്തിനിരയാക്കി, 69 പേരെ ചുട്ടുകൊന്നു; ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ ബാക്കിയായത് പ്രതികള്‍ മാത്രം, ഒരാള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
ഗുല്‍ബര്‍ഗ് കൂട്ടക്കൊല: കുറ്റകാരനെന്ന് കണ്ടെത്തിയ ഒരാള്‍ക്ക് മാജ്യം അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി
ഇന്ത്യയില്‍ നടന്നതില്‍ വെച്ച് ഏറ്റവും വലിയ വംശീയ കലാപം ആയിരുന്നു ഗുജറാത്ത് കലാപം. കലാപത്തിനിടെയുണ്ടായ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ പ്രത്യേക കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച വിഎച്പി നേതാവ് അതുല്‍ വൈദ്യയ്ക്ക് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏഴ് വര്‍ഷത്തെ തടവു ശിക്ഷയാണ് കോടതി ഇയാള്‍ക്ക് വിധിച്ചത്. ഒരു വര്‍ഷത്തെ ശിക്ഷ മാത്രമാണ് വൈദ്യ അനുഭവിച്ചത്. ഈ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒരാള്‍ക്ക് ജാമ്യം അനുവദിക്കുന്നത് ഇതാദ്യമായാണ്.
ഗുജറാത്ത് കലാപ കാലത്ത് അഹമദാബാദിലെ മുസ്ലിം മേഖലയായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ജനക്കൂട്ടം 69 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് വൈദ്യയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണ സംഘം 66 പ്രതികളെ കണ്ടെത്തിയെങ്കിലും 36 പേരെ കോടതി വെറുതെ വിട്ടിരുന്നു. അതില്‍ 11 പേര്‍ക്കെതിരെ മാത്രമാണ് കൊലക്കുറ്റവും ശേഷിക്കുന്ന 13 പ്രതികള്‍ക്കെതിരെ നിസാര കുറ്റങ്ങളുമാണ് ചുമത്തിയിരുന്നത്.
കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയടക്കം 69 പേരെ കൂട്ടക്കൊല ചെയ്ത കേസ് വിവാദങ്ങള്‍ സ്രഷ്ടിച്ചിരുന്നു. ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയം തേടിയ മുസ്ലിംകളെ വിഎച്ച്പി പ്രവര്‍ത്തകരടങ്ങുന്ന ജനക്കൂട്ടം ചുട്ടുകൊല്ലുകയായിരുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളേയും പീഡിപ്പിച്ചു. അക്രമികള്‍ വീട് വളഞ്ഞപ്പോള്‍ ഇഹ്‌സാന്‍ ജാഫ്രി ഫോണില്‍ വിളിച്ച് സഹായം തേടിയത് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആയിരുന്നുവെങ്കിലും മോദി ഇടപെടാന്‍ വിസമ്മതിച്ചുവെന്നും ആരോപണമുണ്ട്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു മോദി.
ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയായിരുന്നു ഗുല്‍ബര്‍ഗില്‍ നടന്നത്.