Publish Date: Sat, 14 May 2022 (21:15 IST)
Updated Date: Sat, 14 May 2022 (21:17 IST)
റാഞ്ചി: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി കാറിൽ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. കഴിഞ്ഞ ദിവസം വൈകിട്ടോടെ ജാർഖണ്ഡിലെ റാഞ്ചിയിലെ ദുർവയിലായിരുന്നു സംഭവം.
തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ റാഞ്ചിയിലെ റാതു പോലീസ് സ്റ്റേഷനിലെ പട്രോളിങ് സംഘം ഒരു ഹോട്ടലിനടുത്ത കാറിൽ നിന്നാണ് കണ്ടെത്തിയത്. നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് സംശയാസ്പദമായ രീതിയിൽ പെൺകുട്ടിയുടെ നിലവിൽ കേട്ട് പരിശോധന നടത്തിയപ്പോഴാണ് ശരാശരി ഇരുപതു വയസുള്ള അഞ്ചു പുരുഷന്മാർക്കൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്.