Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്നാലും സടയുള്ള ആൺസിംഹങ്ങൾ, അശോകസ്തംഭത്തിൽ സ്ത്രീ പ്രാതിനിധ്യം എവിടെയെന്ന് ഹരീഷ് പേരടി

hareesh peradi
, വ്യാഴം, 14 ജൂലൈ 2022 (14:22 IST)
പാർലമെൻ്റ് മന്ദിരത്തിന് മുകളിലായി പ്രധാനമന്ത്രി അനാച്ഛാദനം ചെയ്‌ത ദേശീയ ചിഹ്നത്തിലെ സിംഹമുഖങ്ങൾക്ക് രൂപമാറ്റം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ചിഹ്നത്തിൽ ഭാവം ശാന്തം വേണോ രൗദ്രം വേണോ എന്നതിനേക്കാൾ സ്ത്രീ പ്രാതിനിധ്യത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഹരീഷ് പേരടി പറയുന്നു.
 
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്


ഇത് നാലും സടയുള്ള ആൺ സിംഹങ്ങളാണ്.പെൺ സിംഹങ്ങൾ വേട്ടയാടാൻ പോകുമ്പോൾ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് മാറി നിൽക്കുന്ന. പെൺ സിംഹങ്ങൾ വേട്ടയാടിയ ഭക്ഷണത്തിന്റെ ആദ്യ പങ്ക് കഴിക്കാൻ അവകാശമുള്ള പൊതുവേ അലസരായ ആൺ സിംഹങ്ങൾ.
 
ഭാവം മാറിയതിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തുന്നത്..ഇരയെ വേട്ടയാടി കുടുംബം നിലനിർത്തുന്ന പെൺ സിംഹങ്ങളെ ഇത്രയും കാലം ഇവിടെ നിന്ന് ഒഴിവാക്കിയതിലാണ്..സ്ത്രി സ്വാതന്ത്ര്യത്തിന്റെ ഈ മാറിയ കാലത്ത് സടയില്ലാത്ത രണ്ട് പെൺ സിംഹിനികളെങ്കിലും അവിടെ വേണമായിരുന്നു. ഭാവം ശാന്തം വേണോ രൗദ്രം വേണോ എന്നതിനേക്കാൾ പ്രാധാന്യം സ്ത്രീ പ്രാധിനിത്യത്തിനുതന്നെയാണ്. അമ്മമാർ വന്നാൽ എല്ലാം ശാന്തമാവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദി സര്‍ക്കാരിന്റെ യാഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകളാണ് വിലക്കിയതെന്ന് പ്രതിപക്ഷം