ലക്നൗ: ഹത്രസിൽ മേൽജാതിക്കാരുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന് അലിഗഡിലെ ജവഹർലാൽ മെഡിക്കൽ കോളേജിന്റെ ഫോറൻസിക് റിപ്പോർട്ട്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന് നേരത്തെ ആഗ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തൊയതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
ആഗ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിയുടെ റിപ്പോർട്ടിൽ പൊലീസ് അലിഗഡ് മെഡിക്കൽ കോളേജിന്റെ ഉപദേശം തേടിയിരുന്നു. പെൺകുട്ടി ആക്രമികപ്പെട്ട ദിവസം അലിഗഡ് മെഡിക്കൽ കോളേജിൽ പ്രവേശിയ്ക്കപ്പെട്ടിരുന്നു. ബലപ്രയോഗം നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ് എന്നാൽ ബലാത്സംഗം നടന്നിട്ടുണ്ടോ എന്നത് ഫൊറൻസിക് റിപ്പോർട്ടിന് ശേഷമേ പറയാനകു എന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി സെപ്തംബർ 22ന് പെൺക്കുട്ടി മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. മെഡിക്കോ ലീഗൽ റിപ്പോർട്ടിലും ഇക്കാര്യ പരാമർശിയ്ക്കുന്നുണ്ട്. എന്നാൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരിക്കുകളോ അസ്വാഭാവികതയോ ഇല്ലെന്നും മെഡിക്കോ ലീഗൽ റിപ്പോർട്ടിൽ വക്തമാക്കുന്നുണ്ട്.