Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിക്കറ്റ് ബുക്ക്‌ചെയ്‌തവരുടെ എണ്ണം കൂടി; എയർ ഇന്ത്യാ വിമാനം രണ്ട് യാത്രക്കാരെ പുറത്തുനിർത്തി

എയർ ഇന്ത്യാ വിമാനം രണ്ട് യാത്രക്കാരെ പുറത്തുനിർത്തി

Air india
ബുക്കുചെയ്‌ത രണ്ട് യാത്രക്കാരെ പുറത്തുനിർത്തി എയർ ഇന്ത്യ വിമാനം പറന്നു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇന്നലെ ആയിരുന്നു സംഭവം. ടിക്കറ്റ് ബുക്ക്‌ചെയ്‌തവരുടെ എണ്ണം അനുവദനീയമായതിലും കൂടുതൽ ആയതിനെത്തുടർന്നായിരുന്നു 2 യാത്രക്കരെ ഒഴിവാക്കിയത്.
 
ലഭ്യമായ സീറ്റുകളെക്കാൾ കൂടുതൽ പേർക്ക് ടിക്കറ്റ് ബുക്കുചെയ്യാൻ അവസരം നൽകിയതാണ് ഇങ്ങനെ സംഭവിക്കാനിടയാക്കിയത്. വിമാനം ലഭിക്കാത്ത യാത്രക്കാർക്ക് വേണ്ടി മറ്റൊരു വിമാനത്തിൽ സൗകര്യം ഏർപ്പെടുത്തിക്കൊടുത്തു.
 
അപൂർവമായ സംഭവമാണിതെന്നും 2 യാത്രക്കാർക്ക് മാത്രമാണ് അസൗകര്യമുണ്ടായതെന്നും എയർഇന്ത്യ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. സംഭവം എയർ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോവയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി - രണ്ടുപേർ അറസ്റ്റിൽ