കഴിഞ്ഞ രണ്ടുമാസമായി മുംബൈയിലെ ആശുപത്രിയില്‍ ഹൃദയാഘാതവുമായി എത്തുന്നവരുടെ കണക്കില്‍ 20ശതമാനത്തിന്റെ വര്‍ധനവ്. ചെറുപ്പക്കാരിലും കൂടുതലായി ഹൃദയാഘാതം ഉണ്ടാകുന്നെന്നാണ് റിപ്പോര്‍ട്ട്. മുംബൈ സെന്‍ട്രലിലെ വോക്കാര്‍ഡ് ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ രവി ഗുപ്തയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രമേഹം, വായുമലിനീകരണം, ജീവിതശൈലി, സമ്മര്‍ദ്ദം, കഠിനമായ വ്യായാമങ്ങള്‍,സ്റ്റിറോയിഡുകളുടെ ഉപയോഗം എന്നിവയാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ഘടകങ്ങളായി ഡോക്ടര്‍ പറയുന്നത്.