Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ഉഷ്‌ണതരംഗം: താപനില 47 ഡിഗ്രിവരെ ഉയരാൻ സാധ്യത, നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

രാജ്യത്ത് ഉഷ്‌ണതരംഗം: താപനില 47 ഡിഗ്രിവരെ ഉയരാൻ സാധ്യത, നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്
, തിങ്കള്‍, 25 മെയ് 2020 (13:14 IST)
രാജ്യത്ത് ഉഷ്‌ണതരംഗം രൂക്ഷമാവാനിടയുള്ളതിനാൽ നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ താപനില 47 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. പല ഭാഗങ്ങളിലും മിതമായ രീതിയിലും ചിലഭാഗങ്ങളില്‍ രൂക്ഷമായും ഉഷ്ണതരംഗസാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്.
 
ഉത്തര്‍ പ്രദേശിന്റെ കിഴക്കന്‍ മേഖലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ദിവസങ്ങളിൽ പകല്‍ ഒരു മണിക്കും വൈകിട്ട് അഞ്ച് മണിക്കുമിടയില്‍ വീടിന് പുറത്തിറങ്ങരുതെന്നാണ് നിർദേശം.ഹരിയാണ, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവടങ്ങളില്‍ ഞായറാഴ്ച താപനിലയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ആഭ്യന്തര വിമാനസർവീസുകൾ തുടങ്ങി: കൊച്ചിയിൽ ഇന്ന് 17 സർവീസുകൾ