Publish Date: Thu, 17 Feb 2022 (15:50 IST)
Updated Date: Thu, 17 Feb 2022 (15:52 IST)
അടുത്ത നാലുദിവസങ്ങളില്‍ 11സംസ്ഥാനങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് മഴയ്ക്ക് സാധ്യത. അതേസമയം കേരളത്തില്‍ നാലുജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കാട്, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. കഴിഞ്ഞ ദിവസം രാത്രി എറണാകുളം ജില്ലയില്‍ മഴ ലഭിച്ചിരുന്നു.