ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴ; നദികളിലെ ജലനിരപ്പ് അപകടനിലയിലേക്ക്
പഞ്ചാബില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴ തുടരുന്നു. നദികളിലെ ജലനിരപ്പ് അപകടനിലയിലേക്ക് ഉയര്‍ന്നു. പഞ്ചാബില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. രണ്ടര ലക്ഷം ആളുകളെ പ്രളയം ബാധിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ജമ്മു കാശ്മീരിലുമായി 15ലധികം പേര്‍ മഴക്കെടുതിയില്‍ മരണപ്പെട്ടു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ഹിമാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദില്ലിയില്‍ മഴ റോഡ്, വ്യോമഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. യമുനാ നദിയിലെ ജലനിരപ്പ് അപകട നിലയിലേക്ക് എത്തിയിട്ടുണ്ട്.