ജപ്പാനും ഇന്ത്യയും ഒപ്പുവച്ചത് 13 സുപ്രധാന കരാറുകളില്‍; പ്രധാനമന്ത്രി ചൈനയിലേക്ക് യാത്ര തിരിച്ചു
						
		
						
				
ജാപ്പനീസ് പ്രധാനമന്ത്രിക്കും സര്‍ക്കാരിനും നന്ദി പറഞ്ഞ ശേഷമാണ് അദ്ദേഹം ചൈനയിലേക്ക് പോയത്.
			
		          
	  
	
		
										
								
																	ജപ്പാനും ഇന്ത്യയും ഒപ്പുവച്ചത് 13 സുപ്രധാന കരാറുകളില്‍. രണ്ടുദിവസത്തെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക് യാത്ര തിരിച്ചു. ജാപ്പനീസ് പ്രധാനമന്ത്രിക്കും സര്‍ക്കാരിനും നന്ദി പറഞ്ഞ ശേഷമാണ് അദ്ദേഹം ചൈനയിലേക്ക് പോയത്. ഇരുരാജ്യങ്ങളുടേയും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഉത്പാദനക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സന്ദര്‍ശനം ഫലം ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ജപ്പാനില്‍ എത്തിയത്ഇന്ത്യയില്‍ 60,000 കോടി രൂപ നിക്ഷേപിക്കാന്‍ 10 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം നടത്താന്‍ ജപ്പാന്‍ ലക്ഷ്യമിടുന്നുണ്ട്. അതേസമയം ഇന്ത്യയ്‌ക്കെതിരായ അമേരിക്കയുടെ നീക്കം അമേരിക്കയ്ക്ക് തന്നെ വിനയാകുമെന്ന് യുഎസ് സാമ്പത്തിക വിദഗ്ധന്‍ റിച്ചാര്‍ഡ് വുള്‍ഫ്. അമേരിക്കയുടെ നടപടികള്‍ ബ്രിക്‌സിന് സഹായകമാകുമെന്നും ഇത് അമേരിക്കന്‍ താല്‍പര്യങ്ങളെ തന്നെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
									
										
								
																	
	 
	ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്നില്‍ അമേരിക്ക വാതില്‍ അടച്ചാല്‍ ഇന്ത്യ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മറ്റു വിപണികള്‍ കണ്ടെത്തും. ഇത് ബ്രിക്‌സ് രാജ്യങ്ങളെ ശക്തിപ്പെടുത്തുകയേയുള്ളൂ. റഷ്യ അവരുടെ ഊര്‍ജോല്പാന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനും മറ്റിടങ്ങള്‍ കണ്ടെത്തിയതുപോലെ ഇന്ത്യ അമേരിക്കയിലേക്കുള്ള വ്യാപാരം അവസാനിപ്പിച്ച് ബ്രിക്‌സ് രാജ്യങ്ങളിലേക്ക് തിരിയുമെന്ന് അദ്ദേഹം പറഞ്ഞു.