Publish Date: Thu, 10 Mar 2022 (14:07 IST)
Updated Date: Thu, 10 Mar 2022 (14:11 IST)
ഉത്തർപ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പിലെ ബിജെപിയുടെ ആധികാരിക വിജയത്തിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി ഹേമമാലിനി. ബുൾഡോസറിന് മുന്നിൽ ഒന്നിനും പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് മഥുര ബിജെപി എംപി കൂടിയായ ഹേമ മാലിനി പറഞ്ഞു.
വികസനത്തിൽ ഞങ്ങൾ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.അതിനാലാണ് പൊതുജനങ്ങൾ ഞങ്ങളെ വിശ്വസിച്ചത്. സർക്കാർ രൂപികരിക്കാനാകുമെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു. ബുൾഡോസറിനു മുന്നിൽ ഒന്നിനും നിൽക്കാനാവില്ല. ഒരു മിനിട്ടിൽ എല്ലാത്തിനെയും തീർക്കും. അത് സൈക്കിളായാലും. ഹേമമാലിനി പറഞ്ഞു.
അതേസമയം തിരെഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ ആഘോഷപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷൻ ഇളവ് അനുവദിച്ചു.ഉത്തർ പ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. ഇതിൽ പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ എല്ലാം ബിജെപിയാണ് അധികാരത്തിലേക്ക് നീങ്ങുന്നത്.