Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്രോൺ അക്രമണ സാധ്യത: കേരളത്തിനും തമിഴ്‌നാടിനും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്

ഡ്രോൺ അക്രമണ സാധ്യത: കേരളത്തിനും തമിഴ്‌നാടിനും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്
, ഞായര്‍, 4 ജൂലൈ 2021 (16:42 IST)
ജമ്മു കശ്‌മീർ വിമാനത്താവളത്തിലെ ഡ്രോൺ അക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലും തമിഴ്‌നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്രവാദ ഗ്രൂപ്പുകൾ ഡ്രോൺ ഉപയോഗിച്ച് ഈ സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത ഉളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന്കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ തമിഴ്‌നാടിനും കേരളത്തിനും മുന്നറിയിപ്പ് നല്‍കിയിയതായി വാർത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് റിപ്പോർട്ട് ചെയ്‌തത്.
 
അതിര്‍ത്തി മേഖലകളില്‍ ചില തീവ്രവാദ സംഘടനകള്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നുവെന്ന് സൂചനകള്‍ കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. താലിബാൻ അടക്കമുള്ള സംഘടനകളുടെ അക്രമണസാധ്യതയും രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല. ഡ്രോണ്‍ ആക്രണമങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അതീവനിരീക്ഷണം നടക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ ഐടി നിയമഭേദഗതി: ഒരു മാസത്തിനിടെ ഫേസ്‌ബുക്ക് നീക്കം ചെയ്‌തത് 30 മില്യണിലധികം വരുന്ന ഉള്ളടക്കങ്ങൾ