Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ ഐടി നിയമഭേദഗതി: ഒരു മാസത്തിനിടെ ഫേസ്‌ബുക്ക് നീക്കം ചെയ്‌തത് 30 മില്യണിലധികം വരുന്ന ഉള്ളടക്കങ്ങൾ

പുതിയ ഐടി നിയമഭേദഗതി: ഒരു മാസത്തിനിടെ ഫേസ്‌ബുക്ക് നീക്കം ചെയ്‌തത് 30 മില്യണിലധികം വരുന്ന ഉള്ളടക്കങ്ങൾ
, ഞായര്‍, 4 ജൂലൈ 2021 (16:16 IST)
മെയ് 15 മുതൽ ജൂൺ 15 വരെയുള്ള ഒരു മാസക്കാലയളവിനിടെ ഫേസ്‌ബുക്ക് നീക്കം ചെയ്‌തത് 30 മില്യണിലധികം പോസ്റ്റുകൾ. പുതിയ ഐടി നിയമഭേദഗതിയുടെ പശ്ചാത്തലത്തിൽ 10 വിവിധ നിയമലംഘനങ്ങളുടെ പേരിലാണ് ഇത്രത്തോളം ഉള്ളടക്കം ഫേസ്‌ബുക്ക് ഒഴിവാക്കിയത്. 
 
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇൻസ്റ്റഗ്രാം 2 മില്യൺ ഉള്ളടക്കങ്ങളും നീക്കം ചെയ്‌തു.
 
അതേസമയം പുതിയ ഐടി നിയമങ്ങൾ മനുഷ്യാവകാശ മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്ന് കാണിച്ച് യുഎൻ കേന്ദ്രസർക്കാരിൽ നിന്ന് വിശദീകരണം തേടിയിരുന്നു. സിവിൽ പൊളിറ്റിക്കൽ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ഉടമ്പടികളുടെ അനുച്ഛേദം 17,19 എന്നിവയ്ക്ക് വിരുദ്ധമാണ് ഇന്ത്യയുടെ ഐടി നിയമങ്ങളെന്ന് യുഎൻ പറയുന്നത്.  ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അഭിപ്രായസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്നുമാണ് ഇതിന് ഇന്ത്യ മറുപടി നൽകിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രവാദത്തിന്റെ മറവിൽ വ്യാജ ചികിത്സ : യുവാവ് പിടിയിൽ