വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ കര്‍ണാടകയില്‍ ഇന്ന് മുസ്ലീം സംഘടനകളുടെ ബന്ദ്. അതേസമയം റാലികള്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ബംഗളൂരില്‍ നിരോധനാജ്ഞ തുടരുകയാണ്. വൈകുന്നേരം ഏഴുമണിവരെയാണ് ബന്ദ്.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സമീപം കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ പൊലീസ് പരിശോധന കൂട്ടിയിട്ടുണ്ട്.