Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിജാബ് വിവാദം: യുപി‌യിൽ ഹിജാബ് ധരിപ്പിച്ചവരെ കോളേജിൽ പ്രവേശിപ്പിച്ചില്ല

ഹിജാബ് വിവാദം: യുപി‌യിൽ ഹിജാബ് ധരിപ്പിച്ചവരെ കോളേജിൽ പ്രവേശിപ്പിച്ചില്ല
, ഞായര്‍, 13 മാര്‍ച്ച് 2022 (15:24 IST)
ഉത്തർപ്രദേശിലെ ആഗ്രയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ ക്യാമ്പസിൽ പ്രവേശിപ്പിച്ചെന്ന് ആരോപണം. അലിഗഡിലെ കോളേജാണ് ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ വിലക്കിയത്. നിര്‍ദേശിച്ച യൂണിഫോം ഇല്ലാതെ ക്യാമ്പസിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.  ശ്രീവര്‍ഷിണി കോളേജാണ് ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ വിലക്കിയത്. ക്ലാസിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ മുഖം മറയ്ക്കരുതെന്നും കോളേജ് അധികൃതർ വ്യക്തമാക്കി.
 
അതേസമയം പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഇരിക്കാതെ വീടുകളിലേക്ക് മടങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു.ഹിജാബും ബുര്‍ഖയും അഴിയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെന്നും കോളേജിലേക്ക് പ്രവേശനം അനുവദിച്ചില്ലെന്നും ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ലെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കി. കോളേജിലെ ഡ്രസ് കോഡ് വിദ്യാർഥികൾ പാലിക്കണമെന്ന നിലപാടാണ് കോളേജ് അധികൃതർ സ്വീകരിച്ചത്.
 
നേരത്തെ കോളേജില്‍ ഹിജാബ് അനുവദിച്ചിരുന്നെന്നും പെട്ടെന്നാണ് ഹിജാബ് നിരോധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.ഡോ. അ്രംബേദ്കര്‍ സര്‍ലകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ കോളേജ് സംസ്ഥാനത്തെ പ്രമുഖ കോളേജുകളിലൊന്നാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് രൂപ കൺസെഷൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേട്: അവർ ബാക്കി പോലും വാങ്ങാറില്ല: ഗതാഗതമന്ത്രി