ഔഷധ, മെഡിക്കല്‍,വ്യവസായ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചല്‍ പ്രദേശ്. വെള്ളിയാഴ്ച റവന്യൂ മന്ത്രി ജഗത് സിങ് നേഗിയാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള പ്രമേയം പാസാക്കിയത്.
കഞ്ചാവ് സുലഭമായി വളരുന്ന പ്രദേശമാണ് ഹിമാചല്‍ പ്രദേശ്. കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതില്‍ സംസ്ഥാനത്തെ ജനങ്ങളും പിന്തുണയ്ക്കുന്നു. കാരണം കൃഷിക്ക് കൂടുതല്‍ അധ്വാനം ആവശ്യമില്ല. അത് വ്യവാസിക,ഔഷധങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഇന്ന് സഭ ഐകകണ്ടേന പ്രമേയം അംഗീകരിച്ചിരിക്കുന്നു. ജഗത് സിങ് നേഗി പറഞ്ഞു.
ഹിമാചല്‍ കഞ്ചാവ് നിയമവിധേയമാക്കുന്നതോടെ കൃഷി വകുപ്പ് ഗവേഷണത്തിനായി വിദഗ്ധരെയും സര്‍വകലാശാലകളെയും എകോപിപ്പിച്ച് കഞ്ചാവ് കൃഷിക്കായി വിത്ത് ബാങ്കുകള്‍ വികസിപ്പിക്കും. കഞ്ചാവ് ഉത്പാദനം,കൃഷി,കൈവശം വയ്ക്കല്‍,വില്പന,വാങ്ങല്‍,ഫതാകതം,സംഭരണം എന്നിവ നിരോധിക്കുന്ന നാര്‍ക്കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ക്ട് നിയമം ഭേദഗതി ചെയ്യാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതോടെ കഞ്ചാവ് ചെടികളുടെ ഉത്പാദനം,കൈവശം വയ്ക്കല്‍ എന്നിവയ്‌ക്കൊപ്പം കൃഷി ചെയ്യാനും അനുവാദം ലഭിക്കും.