Publish Date: Sat, 07 Sep 2024 (12:12 IST)
Updated Date: Sat, 07 Sep 2024 (12:21 IST)
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജഡേജയുടെ ഭാര്യയും ജാം നഗര്‍ എംഎല്‍എയുമായ റിവാബ ജഡേജയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രവീന്ദ്ര ജഡേജ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചിരുന്നു.
ബിജെപിയുടെ അംഗത്വ ക്യാംപയിന്റെ ഭാഗമായാണ് രവീന്ദ്ര ജഡേജ ബിജെപി അംഗത്വം എടുത്തത്. രവീന്ദ്ര ജഡേജ സജീവ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ചില അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് അദ്ദേഹം പാര്‍ട്ടിയില്‍ അംഗത്വമെടുത്ത കാര്യം ഭാര്യ അറിയിച്ചത്. ഇരുവരുടെയും ബിജെപി മെമ്പര്‍ഷിപ്പ് കാര്‍ഡ് റിവാബ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.
സിആര്‍ രവിചന്ദ്രന്‍
Publish Date: Sat, 07 Sep 2024 (12:12 IST)
Updated Date: Sat, 07 Sep 2024 (12:21 IST)