Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിമാലയത്തിൽ ഉഗ്രഭൂകമ്പത്തിന് സധ്യതയെന്ന് റിപ്പോർട്ട്, 8.5ന് മുകളിൽ തീവ്രതയുള്ള ഭൂകമ്പം ഏതു നിമിഷവും സംഭവിക്കാം !

ഹിമാലയത്തിൽ ഉഗ്രഭൂകമ്പത്തിന് സധ്യതയെന്ന് റിപ്പോർട്ട്, 8.5ന് മുകളിൽ തീവ്രതയുള്ള ഭൂകമ്പം ഏതു നിമിഷവും സംഭവിക്കാം !
, ശനി, 1 ഡിസം‌ബര്‍ 2018 (16:08 IST)
ഡൽഹി: ഹിമാലയത്തിൽ വൻനശം വിതച്ചേക്കാവുന്ന ഉഗ്ര ഭൂകമ്പത്തിന് സാധ്യതയെന്ന് പഠന റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 8.5നോ അതിന് മുകളിലോ തീവ്രതയുള്ള ഭൂകമ്പം ഏത് നിമിഷവും ഉണ്ടായേക്കാം എന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ബംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസേര്‍ച്ചിലെ ശാസ്ത്രജ്ഞന്‍ നടത്തിയ പഠനത്തിലാണ് ആശങ്കയുയർത്തുന്ന വസ്തുത കണ്ടെത്തിയത്. 
 
ഉത്താരാഖണ്ഡ് മുതൽ പശ്ചിമ നേപ്പാൾ വരെയുള്ള പ്രദേശങ്ങളിലാണ് ഭൂകമ്പ സാധ്യത നിലനിൽക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് സമാനമായ തിവ്രതയിലുള്ള ഭൂകമ്പം ഹിമാലയത്തിൽ ഉണ്ടായതായും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഭൂഗമ്പത്തിന്റെ തിവ്രത ഹിമാലയം പ്രദേശങ്ങൾക്ക് താങ്ങാനാവുന്നതായിരിക്കില്ല എന്നും പഠനം പറയുന്നു. 
 
ഹിമാലയം മേഖലയിൽ മുൻപത്തെ അപേക്ഷിച്ച് ജനസംഖ്യ വർധിച്ചതും കെട്ടിടങ്ങൾ ഉയർന്നതും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കും. നേപ്പാളിലെ മോഹന ഖോല, അതിര്‍ത്തിക്ക് സമീപമുള്ള ചോര്‍ഗാലിയ എന്നീ മേഖലകളിൽ സി പി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ശങ്ക’കൾ അപ്പോൾ തന്നെ തീർത്തോളണം, ഇല്ലെങ്കിൽ പിന്നെ പണിയാകും!