Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുസ്‌ലീം യുവാവിനൊപ്പം പാര്‍ക്കില്‍ പോയതിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം; വീഡിയോ വൈറല്‍

മുസ്‌ലീം യുവാവിനൊപ്പം പാര്‍ക്കില്‍ പോയതിന്റെ പേരില്‍ പൊലീസിന് മുന്നില്‍വെച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് ഹിന്ദു ജാഗ്രന്‍ വേദിക പ്രവര്‍ത്തകര്‍

മുസ്‌ലീം യുവാവിനൊപ്പം പാര്‍ക്കില്‍ പോയതിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം; വീഡിയോ വൈറല്‍
മംഗളൂരു , വ്യാഴം, 4 ജനുവരി 2018 (12:26 IST)
മുസ്‌ലീം യുവാവിനൊപ്പം പാര്‍ക്കില്‍ പോയതിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം. ഹിന്ദു ജാഗ്രന്‍ വേദിക സംഘടനകയില്‍പ്പെട്ടവരാണ് അതിക്രമം നടത്തിയത്. മംഗളൂരുവിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍. 
 
എന്നാല്‍ പാര്‍ക്കിലെത്തിയ ഇവരെ സംഘം അപമാനിക്കുകയും അസഭ്യം പറയുകയും പെണ്‍കുട്ടികളെ മര്‍ദ്ദിക്കുകയുമായിരുന്നു. ലൗജിഹാദെന്ന് ആരോപിച്ചായിരുന്നു ഇവരുടെ മര്‍ദ്ദനം. പാര്‍ക്കില്‍ നിന്നും പൊലീസ് സംരക്ഷണയില്‍ പുറത്തിറങ്ങുകയും വാഹനത്തിനടുത്തേക്ക് നടക്കുകയും ചെയ്യുന്നതിന്റെ ഇടയിലാണ് യുവാക്കള്‍ക്ക് പെണ്‍കുട്ടിയെയും സുഹൃത്തിനേയും മര്‍ദ്ദിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനധികൃത റോഡ് നിർമ്മാണം; തോമസ് ചാണ്ടിക്ക് കുരുക്കു മുറുകുന്നു; കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്