രാജ്യത്തെ ആദ്യ എച്ച്എംപിവി രോഗബാധ ബാംഗ്ലൂരില്‍ സ്ഥിരീകരിച്ചു. രോഗം ബാധിച്ചത് എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ്. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുഞ്ഞ്. അതേസമയം കുട്ടിക്ക് യാത്ര പശ്ചാത്തലം ഇല്ലെന്നാണ് വിവരം. കുഞ്ഞിന് എച്ച്എംപിവിയുടെ ഏതു വകഭേദമാണ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ ഇതിനായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ വൈറസിനെ കണ്ടെത്തിയത് 2001ല്‍ മാത്രമാണെങ്കിലും കഴിഞ്ഞ 50 വര്‍ഷത്തില്‍ കൂടുതലായി കേരളം ഉള്‍പ്പെടെ ലോകത്തിന്റ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ചും കുട്ടികളില്‍ ഈ വൈറസ് വ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. നമുക്ക് തന്നെ മുന്‍പ് വന്നുപോയ ജലദോഷപ്പനി ഈ വൈറസ് കാരണമാകാം.
അതുകൊണ്ടുതന്നെ HMPV യെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാന്‍ കഴിയില്ല. കേരളത്തിലും കുട്ടികളില്‍ ഈ വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളില്‍ ന്യൂമോണിയകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.