Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതിഹാസ ഹോക്കി താരം ബൽബീർ സിങ് അന്തരിച്ചു

ഇതിഹാസ ഹോക്കി താരം ബൽബീർ സിങ് അന്തരിച്ചു
, തിങ്കള്‍, 25 മെയ് 2020 (09:18 IST)
ഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ബൽബീർ സിങ് അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയഘാതത്തെ തുടർന്ന് മെയ് എട്ടിന് ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട ബൽബീർ സിങ് വെന്റിലേറ്ററിലായിരുന്നു. ഇദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി എങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. മൂന്ന് തവണ ഒളിം‌പിക്സ് സ്വർണം നേടിയ ടീമിൽ അംഗമായിരുന്നു ബൽബീർ സിങ്. 
 
1948ലും 1952ലും ഒളിംബിക്സ് സ്വർണം നേടിയ ടീമിൽ അംഗമായിരുന്നു അദ്ദേഹം.1956ൽ ബൽബീർ സിങ്ങിന് കീഴിൽ ഇറങ്ങിയ ടീം മെൽബൺ ഗെയിംസിൽ സ്വർണം നേടി. ഒളിംപിക് ഹോക്കി ഫൈനലിൽ ഏറ്റവുമധികം ഗോൾ നേടിയ താരം എന്ന ബൽബീർ സിങ്ങീന്റെ റെക്കോർഡ് ഇപ്പോഴും തകർക്കപ്പെട്ടിട്ടില്ല. 1956 ബൽബീറിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ എതിരില്ലാതെ അടിച്ചുക്കൂട്ടിയത് 38 ഗൊളുകളായിരുന്നു. 1975ൽ ഇന്ത്യ ലോകകപ്പ് ഹോക്കി കിരീീടം നേടിയപ്പോൾ ബൽബീർ സിങ്ങായിരുന്നു പരിശീലകൻ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു, കൊച്ചിയിൽനിന്ന് 17 സർവീസുകൾ