Select Your Language

Notifications

webdunia
webdunia
webdunia
webdunia

"കോവിഡ് 19" ലോകത്തിന് മാതൃകയായി കേരളാ മോഡൽ

, ബുധന്‍, 4 മാര്‍ച്ച് 2020 (18:57 IST)
രാജ്യത്ത് ആകെ 28 പേർക്ക് കൊറോണ രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് 19 രോഗഭീതിയിലാണ് ഇന്ത്യ. ഇന്ത്യയിൽ രണ്ട് ദിവസങ്ങൾക്ക് മുൻപാണ് കൊറോണ ഭീതി ആരംഭിച്ചതെങ്കിൽ യൂറോപ്പും ഗൾഫ് മേഖലയും ദക്ഷിണകൊറിയയടക്കമുള്ള മേഖലകളും എങ്ങനെ രോഗത്തെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന കാര്യത്തിൽ ആശങ്കയിലാണ്. അമേരിക്കയിലടക്കം 6 പേർ രോഗം ബാധിച്ച് മരിച്ച സാഹചര്യത്തിൽ ഇപ്പോൾ ലോകത്തിന് മാതൃകയാക്കാവുന്ന ഒന്നാണ് കൊറോണ വിഷയം കേരളമെന്ന കൊച്ചുസംസ്ഥാനം കൈകാര്യം ചെയ്തതെങ്ങനെയെന്ന പാഠം.
 
ഇന്ത്യയിൽ ആദ്യം കൊറോണ ബാധിതമായ പ്രദേശം എന്ന നിലയിലും ആദ്യമായി കൊറോണ ബാധിച്ച 3 പേർക്കും രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിടാൻ സാധിച്ചു എന്നതുകൊണ്ടും ഇന്ത്യയിലെ ഏത് സംസ്ഥാനത്തിനും മാതൃകയാക്കാവുന്ന പ്രവർത്തനമാണ് കേരളം കൊറോണവിഷയത്തിൽ നടത്തിയത്. ചൈനയിൽ ധാരളമായി മലയാളി വിദ്യാർഥികൾ പഠിക്കുന്നുണ്ട് എന്നതുകൊണ്ടായിരുന്നു രോഗം ചൈനയിൽ വ്യാപിച്ചു തുടങ്ങിയപ്പോൾ തന്നെ കേരളവും രോഗബാധിതമായത്.പക്ഷേ ആദ്യ കേസ് സ്ഥിരീകരിക്കുന്നതിനു മുൻപും ശേഷവും ശ്ലാഘനീയമായ പ്രവർത്തനമാണ് കേരള ഗൊവെണ്മെന്റ് നടത്തിയത്.
 
 
ചൈനയിൽ നിന്നൂള്ളവർ നാട്ടിലെത്തിയാൽ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണമെന്ന് തുടങ്ങിയുള്ള കാര്യങ്ങളെ പറ്റി ആരോഗ്യവകുപ്പ് നേരത്തെ തന്നെ മാർഗനിർദേശങ്ങൾ നൽകിയിരുന്നു. ചൈനയിൽ നിന്നെത്തിയവർ ആരെല്ലാംആയി സമ്പർക്കം പുലർത്തിയിരിക്കാം എന്ന് പരിശോധിക്കുകയും അവരെ നിരീക്ഷണത്തിൽ വെക്കുകയും ചെയ്‌തു. സാധരണയായി നിരീക്ഷണത്തിനായി 14 ദിവസങ്ങളാണ് നീക്കിവെക്കുന്നതെങ്കിൽ കൊറോണ തീർത്തും ഇല്ലെന്ന് ബോധ്യപ്പെടുവാനായി 28 ദിവസമായിരുന്നു കേരളം നിർദേശിച്ചത്. പ്രധാനമായും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആരോഗ്യവകുപ്പ് ആദ്യം നിരീക്ഷണം ഏർപ്പെടുത്തിയത്. ചൈനയിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങളും ആരോഗ്യവകുപ്പ് ഒരുക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുവൈത്തിലേക്ക് യാത്ര തിരിക്കുന്നവർ കൊറോണയില്ലെന്ന രേഖ കരുതണം,രേഖ ഇല്ലാത്തവരെ തിരിച്ചയക്കുമെന്ന് മുന്നറിയിപ്പ്