Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐ‌എ‌എസ്/ഐപി‌എസ് പരീക്ഷകളില്‍ എങ്ങനെ ഉയര്‍ന്ന വിജയം നേടാം? - അറിഞ്ഞിരിക്കേണ്ടതെല്ലാം

ഇനി ഐ‌എ‌എസിനായി തയ്യാറാകൂ

ഐ‌എ‌എസ്/ഐപി‌എസ് പരീക്ഷകളില്‍ എങ്ങനെ ഉയര്‍ന്ന വിജയം നേടാം? - അറിഞ്ഞിരിക്കേണ്ടതെല്ലാം
, തിങ്കള്‍, 7 മെയ് 2018 (16:41 IST)
ഐ‌എ‌എസ് അല്ലെങ്കില്‍ ഐപി‌എസ് ഓഫീസറാകാന്‍ തയ്യാറെടുക്കുകയാണോ? എങ്കില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
 
ഐ‌എ‌എസ്, ഐപി‌എസ്: ഇവ രണ്ടും യു‌പി‌എസ്‌സി സംഘടിപ്പിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷകളാണ്. ഐ‌എ‌എസ്, ഐപി‌എസ് ഓഫീസറാകുന്നതിന്റെ നടപടിക്രമങ്ങളും ഒന്നുതന്നെയാണ്. ഇവയില്‍ എങ്ങനെ വിജയം കൈവരിക്കാം എന്നത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.  
 
നിങ്ങള്‍ക്ക് ഐഎ‌എസ് ഓഫീസറാകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്നും എന്തുകൊണ്ടാണ് ഇത് മികച്ചൊരു കരിയര്‍ ഓപ്‌ഷനാകുന്നതെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. അതില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങളിതാ:
 
ഐഎ‌എസിന്റെ ഭാഗമാകുക എന്നുപറഞ്ഞാല്‍ ഇന്ത്യന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ഭാഗമായെന്നാണ്, അതായത് നിങ്ങള്‍ ഗവണ്മെന്റിന്റെ ഭാഗമായെന്നാണ്. തുടര്‍ന്ന് നിങ്ങള്‍ക്ക് ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനും മാറ്റങ്ങള്‍ കൊണ്ടുവരാനും കഴിയും.
 
ഇന്ത്യയെ മികച്ചൊരു രാഷ്‌ട്രമാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഐഎ‌എസ് അതിനുവേണ്ടിയുള്ള മാര്‍ഗ്ഗം കൂടിയാണ്. ഒരു ഐഎ‌എസ് ഓഫീസര്‍ക്ക്, കൂടുതല്‍ ശക്തിയും അധികാരവും ലഭിക്കുകയും, അതിലൂടെ എമേര്‍ജിംഗ് ഇന്ത്യയുടെ ഭാഗമാകുകയും ചെയ്യാം.
 
ഇതിനെല്ലാം പുറമേ ഐ‌എ‌എസ് മികച്ചൊരു കരിയര്‍ ഓപ്‌ഷനും കൂടിയാണ്. കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നു. സുരക്ഷിതമായൊരു ജോലിയ്‌ക്ക് പുറമേ ഗവണ്‍‌മെന്റ് നല്‍കുന്ന വാഹനം പോലെയുള്ള കാര്യങ്ങളിലും ഗവണ്‍‌മെന്റ് സേവനങ്ങളിലും ഡിസ്‌‌‌കൌണ്ടുകളും ലഭിക്കുന്നു. എങ്കിലും ആനൂകൂല്യങ്ങള്‍ ലഭിക്കുന്നതിനാല്‍ മാസവരുമാനം അത്രയ്‌ക്ക് ഉയര്‍ന്നതായിരിക്കില്ല.
 
വളരെ എളുപ്പത്തില്‍ ഐ‌എ‌എസ് നേടാമെന്നൊരു ചിന്തയുണ്ടെങ്കില്‍ അത് തെറ്റാണ്. അത്രപെട്ടെന്നൊന്നും ഇതിനെ കീഴടക്കാന്‍ കഴിയില്ല. വളരെ മത്സരാധിഷ്‌ഠിതമായ, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരീക്ഷതന്നെ ഇതിനായുണ്ട്. ഐ‌എ‌എസ് എന്ന വിജയത്തിലേക്കെത്താന്‍ നിങ്ങള്‍ ഏറെ പരിശ്രമിക്കേണ്ടതായുണ്ട്. പരീക്ഷ വിജയിച്ചാല്‍ പോലും യോഗ്യത നേടുന്നതിന് മികച്ച സ്‌കോര്‍ ആവശ്യമാണ്. സാധാരണഗതിയില്‍ ഇത് അത്ര എളുപ്പമല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നെ ഡാൻസ് പഠിപ്പിക്കാമോയെന്ന് മമ്മൂട്ടി, അതൊഴിച്ച് വേറെന്തും ചെയ്യാമെന്ന് മോഹൻലാൽ!