Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിവിൽ സർവീസ് കടമ്പ കടന്നവർക്ക് ലഭിച്ച മാർക്ക് പുറത്തുവിട്ട് യുപി‌എസ്‌സി

ഒന്നാം റാങ്കുകാരൻ സ്വന്തമാക്കിയത് 55.60 ശതമാനം മാർക്ക്

സിവിൽ സർവീസ് കടമ്പ കടന്നവർക്ക് ലഭിച്ച മാർക്ക് പുറത്തുവിട്ട് യുപി‌എസ്‌സി
, തിങ്കള്‍, 7 മെയ് 2018 (15:06 IST)
2017ലെ സിവില്‍ സര്‍വീസ് പരീക്ഷയിൽ പാസായവരുടെ മാർക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് സ്വന്തമാക്കിയ ഹൈദരാബാദ് സ്വദേശി ദുരി ഷെട്ടി അനുദീപ് 55.60 ശതമാനം മാർക്ക് ആണ് സ്വന്തമാക്കിയത്. 
 
28വയസ്സുകാരനായ റെവന്യു സർവീസ് ഓഫീസർ എഴുത്തുപരീക്ഷയിലും അഭിമുഖത്തിലുമായി 2,025ൽ 1,126 മാർക്ക് സ്വന്തമാക്കി. എഴുത്തുപരീക്ഷയിൽ 950 ഉം അഭിമുഖത്തിൽ 176 ഉം ആണ് കരസ്ഥമാക്കിയതെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കുന്നു. 
 
2017 ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലാണ് എഴുത്തുപരീക്ഷ നടന്നത്. 2018 ഫെബ്രുവരി - ഏപ്രില്‍ കാലയളവില്‍ അഭിമുഖം നടന്നു. 
 
രണ്ടാം സ്ഥാനം സ്വന്തമാക്കിയ അനു കുമാരി 55.50 ശതമാനം മാർക്ക് (1,124 - എഴുത്തുപരീക്ഷയിൽ 937 ഉം അഭിമുഖത്തിൽ 187ഉം) വാങ്ങി.
 
മൂന്നാം റാങ്ക് നേടിയ സച്ചിൻ ഗുപ്ത 55.40 ശതമാനം മാർക്ക് സ്വന്തമാക്കി. (946 മാർക്ക് എഴുത്തുപരീക്ഷയിലും 176 അഭിമുഖത്തിലും) 
 
ഐ.എ.എസ്. (180), ഐ.എഫ്.എസ്. (42), ഐ.പി.എസ്. (150), കേന്ദ്ര സര്‍വീസ് ഗ്രൂപ്പ് എ (565), ഗ്രൂപ്പ് ബി (121) എന്നിങ്ങനെയായി 1058 ഒഴിവുകളാണ് സിവില്‍ സര്‍വീസില്‍ നിലവിലുള്ളത്. 750 ആണ്‍കുട്ടികളും 240 പെണ്‍കുട്ടികളും ഉള്‍പ്പെടെ 990 പേരുടെ റാങ്ക് പട്ടികയാണ് യു.പി.എസ്.സി. പ്രസിദ്ധീകരിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജി‌എസ്‌ടിയും, നോട്ട് നിരോധനവും; മോദി സര്‍ക്കാരിന്റെ മണ്ടത്തരങ്ങളെണ്ണി പറഞ്ഞ് മന്‍‌മോഹന്‍ സിങ്